Karapuzha Bank 2017-2018 Annual Report

Karapuzha Bank 2017-2018 Annual Report

ഒരു കോടി രൂപയ്ക്ക് മുകളിൽ ആകെ സലയുള്ള ജി.ഡി.സി.എസ്. കളും ബാങ്ക് നടത്തി വരുന്നു. വസ്തു ഈടിന്മേൽ 20 ലക്ഷം രൂപ വരെ ബാങ്ക് വായ്പ നൽകി വരുന്നു. നെൽകൃഷിയ്ക്ക് പലിശ രഹിത വായ്പ നൽകുന്നതിന് പുറമെ ജൈവ കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനായി പഠന ക്ലാസുകൾ, സൗജന്യമായി വിത്ത് വിതരണം, സബ്‌സിഡി നിരക്കിൽ ഗ്രോബാഗുകൾ എന്നിവ നടത്തിവരുന്നു.ബാങ്ക് പ്രവർത്തന മേഖലയിൽ മികച്ച കർഷകരെ തിരഞ്ഞെടുത്ത് ആദരിക്കുന്നു. വാടക കെട്ടിടം ഒഴിഞ്ഞുനൽകേണ്ടിവന്നതിനാൽ പ്രവർത്തനം അവസാനിപ്പിക്കേണ്ടിവന്നവളം ഡിപ്പോ പുനരാരംഭിക്കാൻ വേണ്ട നടപടികൾ സ്വീകരിച്ചുവരുന്നു.

വിദ്യാഭ്യാസ മേഖലയിൽ ബാങ്കിൻറെ പ്രവർത്തനമേഖലയിലെ സർക്കാർ / എയ്ഡഡ് സ്‌കൂളുകളിൽ എസ്.എസ്.എൽ.സി.യ്ക്ക് നൂറ് ശതമാനം വിജയം നേടുന്നസ്കൂളുകളെ ആദരിക്കുകയും ബാങ്ക് അംഗങ്ങളുടെ കുട്ടികളിൽ എസ്.എസ്.എൽ.സി./പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടുന്ന വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പും നൽകിവരുന്നു. കൂടാതെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സ്കൂൾ കുട്ടികൾക്ക്പഠനോ പകരണങ്ങൾ എല്ലാ വർഷവും വിതരണം ചെയ്തുവരുന്നു.

2017-18 വർഷത്തെ ബാങ്കിന്റെ ലാഭ വീതം പൂർണ്ണമായി കെയർ ഹോം പദ്ധതിയിലേയ്ക്ക് സംഭാവന നൽകി. 2018 - ലെ പ്രളയക്കെടുതിയെ അതിജീവിക്കാൻ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം പൂർണ്ണമായി സംഭാവന നൽകുകയും ചെയ്തു. 2020-ൽ കോവിഡ് വ്യാപന പശ്ചാത്തലത്തിൽ വീണ്ടും ജീവനക്കാർ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. ബാങ്ക് ഫണ്ടിൽ നിന്നുള്ള സംഭാവനയ്ക്ക് പുറമെയാണിത്.

പൊതുനന്മ ഫണ്ടിൽ നിന്ന് ദരിദ്രരായ രോഗികൾക്ക് ചികിത്സാ സഹായം ബാങ്ക് നൽകിവരുന്നു. എല്ലാ വർഷവും പ്രളയ ബാധിത പ്രദേശങ്ങളിൽ ബാങ്ക് ദരിദ്ര ജനവിഭാഗങ്ങൾക്ക് ഭക്ഷ്യവസ്തുക്കൾ എത്തിച്ച് നൽകിവരുന്നു.

2016-17 വരെയുള്ള തുടർച്ചയായ അഞ്ച് വർഷം അംഗങ്ങൾക്ക് 25 % ലാഭവീതം ബാങ്ക് നൽകിയിട്ടുണ്ട് പൊതുജനാരോഗ്യ രംഗത്ത് ഔഷധ വില നിയന്ത്രിക്കാൻ കുറഞ്ഞവിലയ്ക്ക് മരുന്നുകൾ വിൽക്കുന്ന നീതി മെഡിക്കൽ സ്റ്റോർ 2010 മുതൽ നടത്തി വരുന്നു.പൊതു വിതരണ രംഗത്ത് ഗുണമേന്മയുള്ള നിത്യോപയോഗ സാധനങ്ങൾ വില കുറച്ച് നൽകുന്നതിന് വേണ്ടി 2014 മുതൽ സൂപ്പർ മാർക്കറ്റ് ബാങ്ക് നടത്തി വരുന്നുണ്ട്.

കാരാപ്പുഴ സർവ്വീസ് സഹകരണ ബാങ്ക് 1919 -ൽ രജിസ്റ്റർ ചെയ്തു പ്രവർത്തനം ആരംഭിച്ചു. എന്നാൽ 1980 വരെ കാര്യമായ പ്രവർത്തനങ്ങൾ ഒന്നും ഇല്ലാതെ കടന്നുപോയി. തുടർന്ന് ത്വരിത ഗതിയിലുള്ള വളർച്ചയാണ് ബാങ്കിന് ഉണ്ടായിട്ടുള്ളത് . നിക്ഷേപം , വായ്‌പ്പാ എന്നീ പ്രവർത്തനങ്ങൾക്ക് പുറമേ ജി.ഡി.സി.എസ്., ഉത്സവകാല ചന്തകൾ, നീതി മെഡിക്കൽ സ്റ്റോർ, സൂപ്പർ മാർക്കറ്റ് എന്നീ മേഖലകളിൽ കൂടി മെച്ചപ്പെട്ട സേവനം നൽകുക വഴി കോട്ടയം പട്ടണത്തിലെ ഏറ്റവും മെച്ചപ്പെട്ട സാമ്പത്തിക സഹകരണ സ്ഥാപനമായി ബാങ്കിന് മാറാൻ കഴിഞ്ഞിട്ടുണ്ട്.

Copyright ©2026 Karapuzha Service Co-operative Bank . All Rights Reserved, Powered By Citymapia