1919 -ൽ കാരാപ്പുഴയിലെ ഏതാനും ഗ്രന്ഥശാലാ പ്രവർത്തകർ ചേർന്ന് 16 അംഗങ്ങളുമായി 74-ാം നമ്പർ നായർ പരസ്പരസഹായ സംഘമായി പ്രവർത്തനം ആരംഭിച്ചു. കാരാപ്പുഴ അറയ്ക്കൽ കൃഷ്ണപിള്ളയായിരുന്നു ആദ്യ പ്രസിഡന്റ്.& 1980 വരെ കാര്യമായ പ്രവർത്തനങ്ങൾ ഉന്നുമില്ലായിരുന്നെങ്കിലും തുടർന്ന് ത്വരിത ഗതിയുള്ള വളർച്ചയാണ് ബാങ്കിന് ഉണ്ടായിട്ടുള്ളത്.
നിക്ഷേപം, വായ്‌പ്പാ, എന്നീ പ്രവർത്തനങ്ങൾക്ക് പുറമെ ജി.ഡി.സി.എസ്. ഉത്സവകാല ചന്തകൾ, നീതി മെഡിക്കൽ സ്റ്റോർ, സൂപ്പർമാർകെറ് എന്ന ഈ മേഖലകളിൽ കൂടി മെച്ചപ്പെട്ട സേവനം നൽകുക വഴി കോട്ടയം പട്ടണത്തിൽ ഏറ്റവും മെച്ചപ്പെട്ട സാമ്പത്തിക സഹകരണ സ്ഥാപനമായി ബാങ്കിന് മാറാൻ കഴിഞ്ഞിട്ടുണ്ട്.
പൊതുജനാരോഗ്യ രംഗത്ത് ഔഷധ വില നിയന്ത്രിക്കാൻ കുറഞ്ഞവിലയ്ക്ക് മരുന്നുകൾ വിൽക്കുന്ന നീതി മെഡിക്കൽ സ്റ്റോർ 2010 മുതൽ നടത്തി വരുന്നു.
പൊതു വിതരണ രംഗത്ത് ഗുണമേന്മയുള്ള നിത്യോപയോഗ സാധനങ്ങൾ വില കുറച്ച് നൽകുന്നതിന് വേണ്ടി 2014 മുതൽ സൂപ്പർ മാർക്കറ്റ് ബാങ്ക് നടത്തി വരുന്നുണ്ട്.
ബാങ്കിന് ഹെഡ്ഓഫീസും 3 ബ്രാഞ്ചുകളും, നീതി മെഡിക്കൽ സ്റ്റോർ, സൂപ്പർ മാർക്കറ്റ് എന്നിവയും നടത്തി വരുന്നു.
Copyright ©2026 Karapuzha Service Co-operative Bank . All Rights Reserved, Powered By Citymapia